തടിയനെന്ന് വിളിച്ച് കളിയാക്കിയവർക്ക് നേരെ യുവാവ് വെടിയുതിർത്തു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അർജുൻ ചൗഹാൻ എന്ന യുവാവാണ് ഭാരക്കൂടുതലിന്റെ പേരിൽ തന്നെ ബോഡി ഷെയിം ചെയ്തവർക്കെതിരെ വെടിയുതിർത്തത്. കളിയാക്കിയവരെ കാറിൽ പിന്തുടർന്നാണ് അർജുൻ വെടിയുതിർത്തത്.
പ്രദേശത്ത് നടന്നു കൊണ്ടിരുന്ന ഒരു സമൂഹ സദ്യ കഴിക്കാനെത്തിയപ്പോഴാണ് അനിൽ ചൗഹാൻ, ശുഭം ചൗഹാൻ എന്നിവർ ചേർന്ന് ഭാരം കൂടുതാലാണെന്ന് പറഞ്ഞ് അർജുനെ കളിയാക്കിയത്. ശേഷം കാറിൽ മടങ്ങിയ ഇവരെ അർജുനും കൂട്ടുകാരും ചേർന്ന് പിന്തുടരുകയായിരുന്നു. കാർ അടുത്തുള്ള ടോൾ പ്ലാസയിൽ എത്തിയപപ്പോൾ കളിയാക്കിയവരെ കാറിൽ നിന്ന് ഇറക്കി നിർത്തിയാണ് അർജുൻ വെടി ഉതിർത്തത്. വെടി കൊണ്ട യുവാക്കളെ പ്രദേശ വാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവർ അപകടനില തരണം ചെയ്തു. വെടിയുതിർത്ത ശേഷം കടന്നുകളഞ്ഞ അർജുൻ ചൗഹാനെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.