/kalakaumudi/media/media_files/2025/05/15/B2UuvIwcbnJ5nGLDxK2h.jpg)
മുംബൈ:നഗരത്തിൽ പരേലിലാണ് അനുവാദമില്ലാതെ ഡ്രോണ്‍ പറത്തിയ സിനിമാ ക്യാമറാമാനെതിരെ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താമസക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ്, ഡ്രോണ്‍ പറത്തിയത് അങ്കിത് രാജേന്ദ്ര ഠാക്കൂര്‍ (23) എന്ന ഛായാഗ്രാഹകനാണെന്നു കണ്ടത്തുകയും അയാളുടെപേരില്‍ കേസെടുക്കുകയും ചെയ്തു. ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കെ ഡ്രോണ്‍ ഉപയോഗിക്കുന്നതിന് മുംബൈയിൽ കര്‍ശന നിയന്ത്രണമുള്ളപ്പോഴാണ് യുവാവിന്‍റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ നീക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.