/kalakaumudi/media/media_files/2025/11/04/bihar-election-2025-11-04-11-42-48.jpg)
പട്ന :ബിഹാറിൽ നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് വേണ്ടിയുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നു .
പട്ന അടക്കമുള്ള 18 ജില്ലകളിലേക്കുള്ള 121 മണ്ഡലങ്ങളിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും .വോട്ടെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ എല്ലാ മുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണം വളരെയധികം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് വളരെ നിർണ്ണായകം തന്നെയാണ് .
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു ബിഹാറിലെ മൂന്നു യോഗങ്ങളിൽ പങ്കെടുക്കുമെന്ന് അറിയിച്ചു .
അവസാനവട്ട പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നതിനായി കെസി വേണുഗോപാലും ബിഹാറിൽ നേതൃനിരയിൽ തന്നെയുണ്ട് .
ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ രണ്ട് യോഗങ്ങൾക്ക് പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ റോഡ് ഷോ ഇന്ന് ഗയയില്‍ നടക്കും.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധിയും ബിഹാറിൽ നടന്ന അതാതു മുന്നണികളുടെ പ്രചാരണയോഗങ്ങളിൽ പങ്കെടുത്തിരുന്നു .
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റില്‍ 2020 ല്‍ മഹാസഖ്യം 61 സീറ്റ് നേടിയിരുന്നു. അതേസമയം ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കമെന്നാണ് ദൈനിക് ഭാസ്‌കര്‍ സര്‍വേയില്‍ പറയുന്നത്.
153 മുതല്‍ 160 സീറ്റ് വരെ എന്‍ഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
