canada murder
കാനഡയില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയില്‍ നിന്നുള്ള യുവരാജ് ഗോയല്‍(28) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാനഡയിലെ സറേയില്‍ വെച്ചാണ് യുവരാജിന് വെടിയേറ്റത്. സംഭവത്തില്‍ നാല് പേര്‍ പിടിയിലായിട്ടുണ്ട്.2019 ല്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവരാജിന് കാനഡയില്‍ പെര്‍മനെന്റ് റസിഡന്റ്(പിആര്‍) ലഭിച്ചിരുന്നു.സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു.സറേയില്‍ നിന്നുള്ള മന്‍വീര്‍ ബസ്റം (23), സാഹിബ് ബസ്ര (20), ഹര്‍കിരത് ജുട്ടി (23), ഒന്റാറിയോയിലെ കെയ്ലോണ്‍ ഫ്രാങ്കോയിസ് (20) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. അതേ സമയം കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുവരാജിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി