/kalakaumudi/media/media_files/10dyhHm3fZuzWMAWVPz6.jpg)
ഉത്തര്‍പ്രദേശിലെ സംഭാലില്‍ ജോലി സമയത്ത് ഫോണില്‍ കാന്‍ഡി ക്രഷ് കളിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് ടീച്ചര്‍ പ്രിയം ഗോയലിനെതിരെയാണ് നടപടി. ജോലി സമയത്ത് രണ്ടുമണിക്കൂര്‍ കാന്‍ഡി ക്രഷ് കളിക്കാന്‍ അധ്യാപകന്‍ സമയം ചെലവഴിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ കലക്ടര്‍ രാജേന്ദ്ര പന്‍സിയ സ്‌കൂളില്‍ മിന്നല്‍ പരിശോധന നടത്തുന്നതിനിടെയാണ് അധ്യാപകനെ കയ്യോടെ പിടികൂടിയത്. അധ്യാപകന്‍ ഫോണില്‍ 26 മിനിറ്റ് സംസാരിക്കുകയും 30 മിനിറ്റ് നേരം സാമൂഹിക മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്തതായും കലക്ടര്‍ കണ്ടെത്തി. വിഷയം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.