മഹാബലിപുരത്ത് കാറപകടത്തിൽ അഞ്ചു മരണം

ആടുകളെ മേയ്ക്കാനെത്തിയ സ്ത്രീകള്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

author-image
Subi
New Update
crime

ചെന്നൈ: മഹാബലിപുരത്ത് റോഡരികിൽ ഇരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി അഞ്ച് പേര്‍ മരിച്ചു. ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന.ആടുകളെ മേയ്ക്കാനെത്തിയ സ്ത്രീകള്‍ റോഡരികില്‍ ഇരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ അഞ്ച് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.കാര്‍ ഓടിച്ചയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു

car accident