കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു;ഒരുകുടുംബത്തിലെ ആറ് പേര്‍ക്ക് ദാരുണാന്ത്യം

മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.

author-image
Subi
New Update
bnglr

ബംഗളൂരു: ബംഗളൂരുവില്‍ കാറിന് മുകളിലേക്ക് കാര്‍ഗോ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരുകുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ബംഗളൂരു ദേശീയപാതയി നെലമംഗലത്ത് വച്ചാണ് അപകടം ഉണ്ടായത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

മറ്റൊരു ലോറിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി അടുത്ത ട്രാക്കിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറി യാത്ര ചെയ്ത വിജയപുരം സ്വദേശികളായ വ്യവസായിക്കും ഭാര്യക്കും മക്കക്കുമാണ് അപകടത്തില്‍ ജീവൻ നഷടമായത്. ആറ് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ബംഗളൂരു- തുംകുരു ദേശീയപാതയില്‍ പത്തുകിലോമീറ്ററോളം ഗതാഗത കുരുക്ക് നേരിട്ടു.

 

ആഡംബര വോള്‍വോ കാറിന് മുകളിലേക്കാണ് കണ്ടെയ്‌നര്‍ മറിഞ്ഞത്. കണ്ടെയ്‌നര്‍ മുകളിലേക്ക് മറിഞ്ഞത്തോടെ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ നെലമംഗല സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

banglore car accident truck accident