തിരഞ്ഞെടുപ്പ് ചട്ട ലംഘനം; നടൻ അല്ലു അർജുനെതിരെ കേസ്

നടൻ എം.എൽ.എയെ സന്ദർശിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അർജുനെ കാണാൻ നിരവധി ആരാധകർ തടിച്ചു കൂടിയിരുന്നു.

author-image
Vishnupriya
New Update
allu

അല്ലു അർജുൻ ആരാധകർക്കിടയിൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈദരാബാദ്: നടൻ അല്ലു അർജുനും വൈ.എസ്.ആർ കോൺ​ഗ്രസ് എം.എൽ.എ രവി ചന്ദ്ര കിഷോറിനുമെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. തിരഞ്ഞെടുപ്പ് ചട്ടം മാനിക്കാതെ ആൾക്കൂട്ടം സൃഷ്ടിച്ചു എന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.

എം എൽ എ രവി ചന്ദ്രയുടെ വസതിയിൽ കഴിഞ്ഞദിവസം അല്ലു അർജുൻ സന്ദർശനം നടത്തിയിരുന്നു.നടൻ എം.എൽ.എയെ സന്ദർശിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അർജുനെ കാണാൻ നിരവധി ആരാധകർ തടിച്ചു കൂടിയിരുന്നു.

താരം ആരാധരെ കൈ വീശി അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അർജുൻതന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. പിന്നാലെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഇരുവർക്കുമെതിരെ നന്ദ്യാൽ പോലീസ്  കേസെടുത്തു . സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി.

alluarjun mal ravi chandra