യുപിയില്‍ വിദ്യാര്‍ഥിനിയെ സ്‌കൂളില്‍വെച്ച് ബലാത്സംഗത്തിനിരയാക്കി പ്രിന്‍സിപ്പല്‍

പീഡനത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

author-image
Rajesh T L
New Update
rape case.

Case Against UP School Principal For Raping 15-Year-Old

Listen to this article
0.75x1x1.5x
00:00/ 00:00

ഉത്തര്‍പ്രദേശിലെ കൗഷംബി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ സ്‌കൂളില്‍വെച്ച് ബലാത്സംഗം ചെയ്ത് പ്രിന്‍സിപ്പല്‍. സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലായ ഡികെ മിശ്രക്കെത്തിരെ പോലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ മിശ്രയെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.ഏപ്രിലിലാണ് 15കാരിക്കുനേരെ പ്രിന്‍സിപ്പല്‍ ലൈംഗികാതിക്രമം നടത്തിയത്.  പീഡനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമത്തില്‍  പ്രചരിച്ചതോടെയാണ് കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി 376 , പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.പീഡനത്തെ കുറിച്ച് പുറത്ത് പറയരുതെന്ന് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാനായി പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

rape