/kalakaumudi/media/media_files/2025/08/02/paster-2025-08-02-11-25-58.jpg)
ഡല്‍ഹി : വിദ്വേഷ പ്രചാരണം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വിദ്വേഷ പ്രചാരണം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് രാജസ്ഥാന്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 15നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇടുക്കി കട്ടപ്പന സ്വദേശി തോമസ് ജോര്‍ജിനെതിരെയാണ് കേസ്. ഏറെക്കാലമായി രാജസ്ഥാനിലാണ് തോമസ് ജോര്‍ജ്. ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി പ്രശ്‌നമുണ്ടാക്കിയെന്നും തനിക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്നും തോമസ് ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബുള്‍ഡോസറുമായി പള്ളിക്ക് മുന്നിലേക്ക് ഹനുമാന്‍ സേനക്കാര്‍ ഇരച്ചെത്തി. പള്ളി അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തോമസ് ജോര്‍ജ് പറഞ്ഞു.