അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസ് ; അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു

അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു.സഹതടവുകാരനായ അരുൺ ചൗധരിയുടെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്

author-image
Devina
New Update
ayodhya murder

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു.

സഹതടവുകാരനായ അരുൺ ചൗധരിയുടെ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ജമ്മു കശ്മീർ സ്വദേശിയായ അബ്ദുൽ റഹ്മാനെ കശ്മീരിലെ നീംക ജയിലിൽനിന്ന് കഴിഞ്ഞ ദിവസമാണ് ഫരീദാബാദ് ജയിലിലേക്ക് മാറ്റിയത്. 

ഇവിടെവെച്ച് റഹ്മാനെ അരുൺ ചൗധരി ആക്രമിക്കുകയായിരുന്നു. സിവിൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം കശ്മീരിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ടു എന്ന ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് അബ്ദുൽ റഹ്മാനെ പൊലീസ് പിടികൂടുന്നത്.

 ഗുജറാത്ത് എടിഎസ്, ഫരീദാബാദ് പൊലീസ്, ഇന്റലിജൻസ് ബ്യൂറോ എന്നിവർ സംയുക്തമായി രാജസ്ഥാനിലെ പാലിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അൽ ഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നേതാവായ അബു സൗഫിയാനുമായി റഹ്മാന് അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു