ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ ക്യാഷ് പേയ്‌മെന്റ് ഒഴിവാക്കും ;കേന്ദ്ര ഗതാഗത മന്ത്രാലയം

ടോൾ പിരിവ് സംവിധാനം പൂർണ്ണമായും ഡിജിറ്റൽവത്കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.ദേശീയപാതകളിലെ ടോൾ പിരിവ് സുതാര്യവും വേഗത്തിലുള്ളതുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

author-image
Devina
New Update
tolllllll

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഏപ്രിൽ ഒന്നുമുതൽ ക്യാഷ് പേയ്‌മെന്റ് ഒഴിവാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു .പൂർണമായും ഫാസ്ടാഗ് വഴിയോ യുപിഐ വഴിയോ പണം സ്വീകരിക്കുന്ന രീതിയിലാണ് മാറ്റം കൊണ്ടുവരുന്നത്. നിലവിൽ 98 ശതമാനത്തോളം ടോൾ ശേഖരിക്കുന്നത് ഫാസ്ടാഗ് വഴിയാണ്.

ടോൾ പിരിവ് സംവിധാനം പൂർണ്ണമായും ഡിജിറ്റൽവത്കരിക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.ദേശീയപാതകളിലെ ടോൾ പിരിവ് സുതാര്യവും വേഗത്തിലുള്ളതുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻഎച്ച്എഐ അറിയിച്ചു. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കാനും യാത്രക്കാരുടെ സമയം ലാഭിക്കാനും ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്രസർക്കാർ വലയിരുത്തൽ.

രാജ്യത്ത് നിലവിലുള്ള 1,150-ലധികം ടോൾ പ്ലാസകളിൽ ഈ സംവിധാനം നടപ്പിലാക്കും. നിലവിലെ നിയമമനുസരിച്ച്, ഫാസ്ടാഗ് വഴി അല്ലാതെ ടോൾ അടക്കുന്ന വാഹനങ്ങൾ ഇരട്ടി തുക നൽകണം. ടോൾ പ്ലാസകളുടെ വിശ്വാസ്യത വർധിപ്പിക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് എൻഎച്ച്എഐ നേരത്തെ വ്യക്തമാക്കിയിരുന്നു.