മദ്യനയക്കേസ്: കേജ്രിവാളിനെ ജയിലിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ

വിചാരണക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജ്രിവാളിന്റെ അപ്പീല്‍ ബുധനാഴ്ച പരിഗണിക്കും.

author-image
Rajesh T L
Updated On
New Update
kejriwal

Aravind Kejriwal

 

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ . ജയിലിലെത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

സിബിഐയാണ് മദ്യനയക്കേസില്‍ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇ.ഡി അന്വേഷണം ഏറ്റെടുത്തത്. ഇ.ഡി കേസിലാണ് കേജ്രിവാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ബുധനാഴ്ച കേജ്രിവാളിനെ കോടതിയില്‍ ഹാജരാക്കും.

വിചാരണക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജ്രിവാളിന്റെ അപ്പീല്‍ ബുധനാഴ്ച പരിഗണിക്കും.

 

 

aravind kejriwal news delhi