/kalakaumudi/media/media_files/2026/01/19/vijay-2-2026-01-19-14-15-18.jpg)
ന്യൂഡല്‍ഹി: കരൂര്‍ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ നടനും തമിഴ് വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യെ പ്രതിചേര്‍ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഫെബ്രുവരി രണ്ടാം വാരത്തോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും. നിലവില്‍ ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്യെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തേക്കുമെന്നാണ് സൂചന.
വിജയ്‌ക്കൊപ്പം തമിഴ്‌നാട് പോലീസിലെ എഡിജിപി ഉള്‍പ്പെടെയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും കേസില്‍ പ്രതിചേര്‍ത്തേക്കുമെന്ന് സൂചനയുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പുകള്‍ ചുമത്തിയാകും ഇവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കുക. ജനുവരി 12-ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ വിജയ്ക്ക് മുന്‍പാകെ 90 ചോദ്യങ്ങളാണ് സിബിഐ ഉന്നയിച്ചിരുന്നത്. ഇതില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
