അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ ബാരാമതി വിമാനാപകടം സിബിഐ അന്വേഷിക്കണം ;സുനേത്ര പവാര്‍

മൂത്ത മകൻ പാർത്ഥ് പവാർ ഉൾപ്പെടെയുള്ളവർക്കൊപ്പം എത്തിയാണ് സുനേത്ര പവാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന് കൈമാറിയത്

author-image
Devina
New Update
ajithu

മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായിരുന്ന അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുനേത്ര പവാർ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടാണ് അജിത് പവാറിന്റെ ഭാര്യയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ ഈ ആവശ്യം ഉന്നയിച്ചത്

 ബാരാമതി വിമാനാപകടത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് മുമ്പ് അനന്തരവൻ രോഹിത് പവാർ ആരോപിച്ചിരുന്നു.സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ് ഉറപ്പു നൽകിയതായി എൻസിപി മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കരെ പറഞ്ഞു. അപകടത്തെപ്പറ്റി സംസ്ഥാന സർക്കാർ നടത്തുന്ന സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണ്. സിബിഐ അന്വേഷണത്തിന് കേന്ദ്രത്തിന് ഉടൻ ഉത്തരവ് നൽകിയേക്കുമെന്നും തത്കരെ പറഞ്ഞു.

അപകടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണമാകും കൂടുതൽ സമഗ്രമായിരിക്കുകയെന്നാണ് ഞങ്ങൾ കരുതുന്നതെന്നും തത്കരെ പറഞ്ഞു. മൂത്ത മകൻ പാർത്ഥ് പവാർ ഉൾപ്പെടെയുള്ളവർക്കൊപ്പം എത്തിയാണ് സുനേത്ര പവാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന് കൈമാറിയത്.