സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് 20നുശേഷം

രണ്ടും ഒരേ ദിവസമായിരിക്കും പ്രഖ്യാപിക്കുക. ഉമാങ് ആപ്പ്, പരീക്ഷാ സംഘം പോര്‍ട്ടല്‍, ഡിജിലോക്കര്‍ ആപ്പ്, എസ്.എം.എസ് സൗകര്യം എന്നിവ വഴിയും ഫലങ്ങള്‍ ലഭ്യമാക്കും.

author-image
Sruthi
New Update
exam

cbse exam result wii published after 20th May

Listen to this article
0.75x 1x 1.5x
00:00 / 00:00

2024 ലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍(സി.ബി.എസ്.ഇ) 10, 12 ക്ലാസുകളിലെ പരീക്ഷാ ഫലം മേയ് 20നു ശേഷം പ്രഖ്യാപിക്കും. രണ്ടും ഒരേ ദിവസമായിരിക്കും പ്രഖ്യാപിക്കുക. ഉമാങ് ആപ്പ്, പരീക്ഷാ സംഘം പോര്‍ട്ടല്‍, ഡിജിലോക്കര്‍ ആപ്പ്, എസ്.എം.എസ് സൗകര്യം എന്നിവ വഴിയും ഫലങ്ങള്‍ ലഭ്യമാക്കും. .ഈ വര്‍ഷം 10,12 ക്ലാസുകളിലെ സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് 39 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. പരീക്ഷകളില്‍ വിജയിക്കാന്‍ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ബോര്‍ഡ് ടോപ്പര്‍മാരുടെ പട്ടിക പ്രഖ്യാപിക്കില്ലെന്നാണ് കരുതുന്നത്.

cbse exam result wii published after 20th May

cbse