സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 87.89 ശതമാനം വിജയം,വീണ്ടും ഒന്നാമതെത്തി തിരുവനന്തപുരം

99.91 ശതമാനം വിജയത്തോടെ തിരുവനന്തപുരം വീണ്ടും മികച്ച പ്രകടനം കാഴ്ച്ചവച്ചു.അതെസമയം ഏറ്റവും കുറഞ്ഞ വിജയശതമാനം ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ്.

author-image
Greeshma Rakesh
New Update
cbse exam result

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.കഴിഞ്ഞ വർഷത്തെ 87.33 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ആകെ വിജയശതമാനം 87.98 ശതമാനമാണ്.

16, 21224 പേരാണ്  പരീക്ഷ എഴുതിയത്. ഇതിൽ 14, 26420 പേർ വിജയം നേടിയതായി ബോർഡ് അറിയിച്ചു.അതെസമയം  ഫലത്തിൽ 99.91 ശതമാനം വിജയത്തോടെ തിരുവനന്തപുരം വീണ്ടും മികച്ച പ്രകടനം കാഴ്ച്ചവച്ചു.അതെസമയം ഏറ്റവും കുറഞ്ഞ വിജയശതമാനം ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ്.

വിദ്യാർത്ഥികൾക്ക് cbseresults.nic.in,  results.cbse.nic.in എന്നീ വൈബ്സൈറ്റുകളിൽ ഫലം പരിശോധിക്കാൻ സാധിക്കും.റോൾ നമ്പർ, സ്കൂൾ നമ്പർ,അഡ്മിറ്റ് കാർഡ് ഐഡി എന്നിവ ഉപയോഗിച്ച് ഡിജിലോക്കറിലും ഫലങ്ങൾ പരിശോധിക്കാൻ കഴിയും.





cbse thiruvanannthapuram cbse plus two result