ആറാം ക്‌ളാസിൽ മൂന്നുഭാഷകൾ പഠിക്കണം: ആലോചനയുമായി സി.ബി.എസ്.ഇ

അടുത്ത അധ്യയനവർഷം മുതൽ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ആറാം ക്‌ളാസിൽ മൂന്നുഭാഷകൾ പഠിക്കണം. ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണം. എന്നാൽ ഇംഗ്‌ളീഷിനെ വിദേശഭാഷയായിട്ടാകും കണക്കാക്കുക.

author-image
Devina
New Update
cbse

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം മുതൽ സി.ബി.എസ്.ഇ സ്‌കൂളുകളിലെ ആറാം ക്‌ളാസിൽ മൂന്നുഭാഷകൾ പഠിക്കണം. ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണം.

എന്നാൽ ഇംഗ്‌ളീഷിനെ വിദേശഭാഷയായിട്ടാകും കണക്കാക്കുക. ദേശീയ വിദ്യാഭ്യാസനയം 2023 ലെ ദേശീയ പാഠ്യരൂപരേഖ എന്നിവകളിലെ ശുപാർശകൾ പ്രകാരമാണ് നിർദ്ദേശം നടപ്പാക്കാൻ ആലോചിക്കുന്നത്.

മൂന്നാം ഭാഷയായി പഠിക്കുന്നതിന് മലയാളം, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി തുടങ്ങി ഒൻപത് ഭാഷകളെയാണ് ഉൾപ്പെടുത്തിയത്.

 2026-27 അധ്യയനവർഷം മുതൽ നടപ്പാക്കാനാണ് നീക്കം. ആറാം ക്‌ളാസിൽ ഇംഗ്‌ളീഷ് പഠിപ്പിക്കുന്ന സ്‌കൂളുകളിൽ മറ്റ് രണ്ടു ഇന്ത്യൻ ഭാഷകൾക്കൊപ്പം പഠിക്കാവുന്ന വിദേശഭാഷയാകും ഇംഗ്‌ളീഷ്.

പത്താം ക്‌ളാസ് വരെ മൂന്നുഭാഷകൾ നിർബന്ധമായും പഠിക്കണമെന്ന നിബന്ധനയ്ക്ക് നിർദ്ദേശങ്ങൾ വഴിയൊരുക്കും.

2031 ലെ അധ്യയനവർഷം മുതൽ പത്താം ക്‌ളാസിൽ മൂന്നാം ഭാഷ അടിസ്ഥാനമാക്കിയും പരീക്ഷവേണമെന്നും ശുപാർശയുണ്ട്.