യാത്രാപ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയ്‌ക്കെതിരെ വിശദമായ അന്വേഷണത്തിന് സിസിഐ ഉത്തരവ് നൽകി

ഡിസംബറിലെ യാത്രാപ്രതിസന്ധിക്കു പിന്നാലെ ഇൻഡിഗോ കമ്പനിക്കെതിരെ കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. 90 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഡയറക്ടർ ജനറലിന് നിർദ്ദേശം.

author-image
Devina
New Update
indigo-1

ന്യൂഡൽഹി: ഡിസംബറിലെ യാത്രാപ്രതിസന്ധിക്കു പിന്നാലെ ഇൻഡിഗോ കമ്പനിക്കെതിരെ കോംപറ്റീഷൻ കമ്മിഷൻ ഒഫ് ഇന്ത്യ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

90 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ഡയറക്ടർ ജനറലിന് നിർദ്ദേശം. വിപണിയിലെ ആധിപത്യം ഇൻഡിഗോ ദുരുപയോഗിച്ചതു സംബന്ധിച്ചാണ് അന്വേഷണം.

 പ്രാഥമിക അന്വേഷണത്തിൽ വിപണി ആധിപത്യം ദുരുപയോഗം ചെയ്യപ്പെട്ടതായാണ് കണ്ടെത്തൽ. ഷെഡ്യൂൾ ചെയ്ത സർവീസുകളുടെ വലിയൊരു ഭാഗം റദ്ദാക്കിയതിലൂടെ ഇൻഡിഗോ വിപണിയിൽ കൃത്രിമക്ഷാമം സൃഷ്ടിച്ചതായി വിലയിരുത്തി.

വിപണിയിലെ അധിപനായതിനാൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സമയത്ത് യാത്രക്കാർക്ക് വിമാനയാത്രയ്ക്കുള്ള അവസരം പരിമിതപ്പെടുത്തുകയും ചെയ്തു.

 പ്രവർത്തന പരിമിതികളെത്തുടർന്ന് ദീർഘദൂര വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി ഇൻഡിഗോ അറിയിച്ചു.