ന്യൂഡൽഹി: പുതിയ ഏകീകൃത പെൻഷൻ പദ്ധതി അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 % പെൻഷൻ ഉറപ്പുനൽകുമെന്നും 23 ലക്ഷം പേർക്കു പുതിയ പദ്ധതി ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
2025 ഏപ്രിൽ ഒന്നിന് പുതിയ പെൻഷന്‍ പദ്ധതി നിലവിൽവരും. കേന്ദ്രസർക്കാർ ജീവനക്കാർക്ക് നാഷണൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) യുപിഎസും തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും. നിലവിലുള്ള ജീവനക്കാർക്ക് എൻപിഎസിൽനിന്ന് യുപിഎസിലേക്ക് മാറാം. അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്.