/kalakaumudi/media/media_files/2025/02/21/VkM7IADBgJgmdtc0DwQF.jpg)
Representational Image
ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസവുമായി കേന്ദ്രം. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹന പദ്ധതിയുടെ കാലാവധി നീട്ടി. 2000 രൂപ വരെയുള്ള യുപിഐ ഇടപാട് സൗജന്യമായി തന്നെ തുടരാം. ചെറുകിട ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിയാണ് മന്ത്രിസഭ നീട്ടി നല്‍കിയത്.വ്യാപാരികള്‍ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉടമയുടെ ബാങ്കിന് സേവന ചാര്‍ജ് നല്‍കേണ്ടി വരുമെന്ന റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷം അത് നടപ്പാക്കേണ്ടെന്നാണ് മന്ത്രിസഭയുടെ തീരുമാനം. ഡിജിറ്റല്‍ പേയ്മെന്റുകൾക്കു വേണ്ടി കടയുടമകള്‍ അവരുടെ ബാങ്കുകള്‍ക്ക് അടയ്ക്കുന്ന ചാര്‍ജാണ് എംഡിആര്‍. അതായത് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്. ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ്, ഭീം ആപ്, ആധാര്‍ പേ എന്നിവ ഉപയോഗിച്ചു 2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ അതിന്മേല്‍ വ്യാപാരികള്‍ ബാങ്കുകള്‍ക്കു നല്‍കേണ്ട തുകയാണിത്. നിലവില്‍ ഈ ഫീസ് അടക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വ്യാപാരികളെ ഒഴിവാക്കിയിരിക്കുന്നത്. പകരം സര്‍ക്കാര്‍ തന്നെ നേരിട്ട് ബാങ്കുകള്‍ക്ക് തുക നല്‍കും ഒരുവര്‍ഷത്തേക്കാണ് പദ്ധതി നീട്ടിയിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.