കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ
ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. 2022 ഏപ്രില്‍ 30ന് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (സിഒഎഎസ്) ആയി അധികാരം ഏറ്റെടുത്ത മനോജ് പാണ്ഡെ മെയ് 31നു വിരമിക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും, പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ മേധാവിയെ ഇപ്പോള്‍ നിയമിക്കേണ്ടെന്ന തീരുമാനമെടുത്തിരിക്കുന്നത്. കരസേനാ മേധാവിമാര്‍ അധികാരമൊഴിയുന്നതിന് ഒരു മാസം മുന്‍പ് തന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ മനോജ് പാണ്ഡെയുടെ പിന്‍ഗാമിയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
