/kalakaumudi/media/media_files/oMvUFmxMxsh7MV73pSPx.jpg)
സെബി മേധാവി സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍.നിലവിലെ ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഫെബ്രുവരി 28 ന് അവസാനിക്കുന്നതിലെ തുടര്‍ന്നാണ് പുതിയ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. കാലാവധി അവസാനിക്കുന്നതിന് മുന്‍പ് അനുയോജ്യമായ അപേക്ഷകള്‍ ലഭിച്ചില്ലെങ്കില്‍ ബുച്ചിന്റെ കാലാവധി നീട്ടുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. മൂന്ന് വര്‍ഷത്തിന് പകരും അഞ്ച് വര്‍ത്തെ കാലാവധിക്കാകും പുതിയ നിയമനം നടക്കുക. 2022 മാര്‍ച്ച് 1 നാണ് ബുച്ച് സെബി ചെയര്‍ പേഴ്സണ്‍ പദവി ഏറ്റെടുത്തത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മാധവി പുരി ബുച്ച്. സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യ വ്യക്തിയും ആ ഈ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ഇവര്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ബുച്ചിനെതിരെ കടുത്ത ആരോപണമുയര്‍ന്നത് വിവാദങ്ങള്‍ക്ക് കാരണായിരുന്നു.