വനം വന്യജീവി നിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം

വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് എം പി പറഞ്ഞു

author-image
Prana
New Update
tiger

 വനം വന്യജീവി നിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ഹാരിസ് ബീരാന്‍ എം പിക്ക് നല്‍കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് എം പി പറഞ്ഞു.കേരളത്തിലെ വന്യജീവി പ്രശ്നം സംസ്ഥാന സര്‍ക്കാറിന്റെ വിഷയമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. വന്യജീവി പ്രശ്നം പരിഹരിക്കാനാവശ്യമായ തുക കേന്ദ്രം നല്‍കുന്നുണ്ടെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാറിനെ കൊണ്ട് പുനരാലോചനക്കായി ശ്രമം നടത്തുമെന്നും ഹാരിസ് ബീരാന്‍ അറിയിച്ചു.

wildlife