/kalakaumudi/media/media_files/2025/12/17/pevi-2025-12-17-12-18-39.jpg)
ന്യൂഡൽഹി: നായയുടെ കടിയേറ്റഭാഗം കൃത്യസമയത്തു വൃത്തിയാക്കുന്നതിലുള്ള പിഴവ് കുത്തിവയ്‌പ്പെടുക്കുന്നതിലെ കാലതാമസം എന്നിവയാണ് പേ വിഷബാധയേറ്റുള്ള മരണങ്ങൾക്കു കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ പറഞ്ഞു.
കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ് മരിക്കുന്നതിനെക്കുറിച്ചുള്ള ഹാരിസ് ബീരാന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വാക്‌സിനേഷനെക്കുറിച്ചുള്ള പരാതിയെത്തുടർന്ന് 2022,2025 വർഷങ്ങളിൽ കേന്ദ്രസംഘം സംസ്ഥാനത്തെത്തി പഠനം നടത്തിയിരുന്നു.
കുത്തിവയ്‌പെടുത്തശേഷവും മരണമുണ്ടായ 35 കേസുകളാണ് പഠിച്ചത്.
അതിൽ 29 കേസുകളിൽ കൃത്യസമയത്ത് കുത്തിവയ്പ് എടുക്കാതിരിക്കുകയോ അല്ലെങ്കിൽ ഡോസ് പൂർത്തിയാക്കാതിരിക്കുകയോ ചെയ്തു.
രോഗലക്ഷണം തുടങ്ങിയശേഷമാണ് ഒരാൾ വാക്‌സീനെടുത്തത്. ആന്റി റാബീസ് വാക്‌സീനും സീറവും സെൻട്രൽ ഡ്രഗ് ലബോറട്ടറിയിൽ പരിശോധിച്ചെങ്കിലും പ്രശ്‌നങ്ങൾ കണ്ടെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
