പിഎല്‍ഐ പദ്ധതി അവസാനിപ്പിക്കാന്‍ കേന്ദ്രം

2024 ഒക്ടോബര്‍ വരെ, പിഎല്‍ഐ പദ്ധതിയില്‍ 151.93 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് പുറത്തിറങ്ങിയത്.  ലക്ഷ്യമിട്ട തുകയുടെ 37% ആണ്. ഇതിനായി 1.73 ബില്യണ്‍ ഡോളര്‍ മാത്രമാണ് കിഴിവായി  നല്‍കിയത്.

author-image
Prana
New Update
pli

pli Photograph: (google)

ചൈനയ്ക്ക് പകരം ആഗോള ഉല്‍പ്പാദന ഹബ്ബായി ഇന്ത്യയെ ഉയര്‍ത്തി കൊണ്ടുവരാന്‍ ആരംഭിച്ചതാണ് പിഎല്‍ഐ എന്ന പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി. എന്നാല്‍ 26 ബില്യണ്‍ ഡോളറിന്റെ പദ്ധതി  പ്രയോജനം ചെയ്തില്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം  ജിഡിപിയില്‍  25 ശതമാനം ഉല്‍പ്പാദന മേഖലയില്‍ നിന്നാക്കുക. ചൈനയില്‍ നിന്ന്  പോകുന്ന വിദേശ കമ്പനികളെ ഇന്ത്യയില്‍ എത്തിക്കുക എന്നിവയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആപ്പിള്‍ വിതരണക്കാരായ ഫോക്സ്‌കോണ്‍, റിലയന്‍സ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഉള്‍പ്പെടെ 750 കമ്പനികളാണ് പദ്ധതിയുടെ കീഴില്‍ വന്നത്. ഉല്‍പ്പാദന ലക്ഷ്യം കൈവരിച്ചാല്‍ സബ്സിഡി അടക്കം വാഗ്ദാനവും ചെയ്തിരുന്നു. എന്നാല്‍ ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും ലക്ഷ്യം കൈവരിക്കാനായില്ല.  സബ്സിഡി ലഭിക്കുന്നതില്‍ കമ്പനികള്‍ക്ക് കാലതാമസം നേരിട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024 ഒക്ടോബര്‍ വരെ, പിഎല്‍ഐ പദ്ധതിയില്‍ 151.93 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് പുറത്തിറങ്ങിയത്.  ലക്ഷ്യമിട്ട തുകയുടെ 37% ആണ്. ഇതിനായി 1.73 ബില്യണ്‍ ഡോളര്‍ മാത്രമാണ് കിഴിവായി  നല്‍കിയത്. അനുവദിച്ച ഫണ്ടിന്റെ 8%ല്‍ താഴെയാണ്. അതേസമയം പദ്ധതി അവസാനിപ്പിച്ചാലും ഉല്‍പ്പാദന ലക്ഷ്യത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തില്ല. ബദല്‍ പദ്ധതി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും റിപ്പോര്‍ട്ടുണ്ട്.