സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ കേന്ദ്രം

സ്വര്‍ണ്ണ ഇറക്കുമതിയിലൂടെ ആഭ്യന്തര ഉപഭോഗം മാത്രമാണ് നടക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് കണക്കിലെടുത്ത് സ്വര്‍ണത്തിന്റെ തീരുവ കൂട്ടാനാണ് ധനമന്ത്രി ആലോചിക്കുന്നത്.

author-image
Prana
New Update
GOLD

Representational Image

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ കേന്ദ്രം. ധനകമ്മി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സാമ്പത്തിക അച്ചടക്കത്തിന് ഊന്നല്‍ നല്‍കാന്‍ ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി തീരുവ കൂട്ടുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തല്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാവും. നേരത്തെ തീരുവ കുറച്ചത് സ്വര്‍ണ്ണ ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ കാരണമായെങ്കിലും കയറ്റുമതി മേഖലയെ സഹായിച്ചില്ല. പകരം, ധനക്കമ്മി വര്‍ദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്തു. രാജ്യത്തെ സ്വര്‍ണാഭരണ വിപണിയെ ശക്തമാക്കുന്നതിന് ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചത്. കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടിയാല്‍ അത് ആഭരണങ്ങളാക്കി മാറ്റി കയറ്റുമതി ചെയ്യാം ഇതിലൂടെ സ്വര്‍ണാഭരണ മേഖലക്ക് നേട്ടം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തീരുവ കുറച്ചതോടെ സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടിയെങ്കിലും കയറ്റുമതി കാര്യമായി മെച്ചപ്പെട്ടില്ല.
കഴിഞ്ഞ നവംബറില്‍ സ്വര്‍ണ്ണ ഇറക്കുമതി 331.5% വര്‍ദ്ധിച്ച് 14.86 ബില്യണ്‍ ഡോളറിലെത്തി. ഇക്കാലയളവില്‍ രാജ്യത്തെ വ്യാപര കമ്മി റെക്കോര്‍ഡ് ഉയരം തൊട്ടു.
പ്രധാനമായും സ്വര്‍ണ്ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടമാണ് ഇതിന് കാരണമായത്. സ്വര്‍ണ്ണ ഇറക്കുമതിയിലൂടെ ആഭ്യന്തര ഉപഭോഗം മാത്രമാണ് നടക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് കണക്കിലെടുത്ത് സ്വര്‍ണത്തിന്റെ തീരുവ കൂട്ടാനാണ് ധനമന്ത്രി ആലോചിക്കുന്നത്.

gold