ദേശീയ ക്ഷീര വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം

മൊത്തം ബജറ്റ് 2790 കോടി രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. പാല്‍ സംഭരണം, സംസ്‌കരണ ശേഷി, മികച്ച ഗുണനിലവാര നിയന്ത്രണം എന്നിവയ്ക്കായി അടിസ്ഥാന സൗകര്യ വികസന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും

author-image
Prana
New Update
milk

പരിഷ്‌കരിച്ച ദേശീയ ക്ഷീര വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം. പദ്ധതിക്ക് 1000 കോടി രൂപകൂടി വകയിരുത്തി.ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും ഉല്‍പ്പാനക്ഷമതയും ലക്ഷ്യമിട്ടാണ് ദേശീയ ക്ഷീര വികസന പദ്ധതി പരിഷ്‌കരിച്ചത്. മൊത്തം ബജറ്റ് 2790 കോടി രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. പാല്‍ സംഭരണം, സംസ്‌കരണ ശേഷി, മികച്ച ഗുണനിലവാര നിയന്ത്രണം എന്നിവയ്ക്കായി അടിസ്ഥാന സൗകര്യ വികസന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പാല്‍ പ്ലാന്റുകള്‍, പാല്‍ പരിശോധനയ്ക്കുള്ള നൂതന ലബോറട്ടറികള്‍, സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവയാണ് അടിസ്ഥാന സൗകര്യ വികസനത്തിലുള്ളത്. 10,000 പുതിയ ക്ഷീര സഹകരണ സംഘങ്ങള്‍ രൂപികരിക്കാനും, സംസ്‌കരണം നടത്താനും, ഗ്രാന്റിന്റെ പിന്തുണയോടെ 2 പാല്‍ ഉല്‍പ്പാദക കമ്പനികള്‍ തുടങ്ങാനും പുതിയ നയം ലക്ഷ്യമിടുന്നു. ഇത് ക്ഷീര മേഖലയിലെ 70 ശതമാനം വരുന്ന സ്ത്രീകള്‍ക്ക് പ്രയോജനപ്പെടും. ഇതിലൂടെ 3 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. കര്‍ഷകര്‍ക്ക് വിപണികളിലേക്ക് കടന്നു ചെല്ലാനും മൂല്യവര്‍ധനവിലൂടെ മികച്ച വില ഉറപ്പാക്കാനും പദ്ധതി വഴി സാധിക്കും. വിതരണ ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുമാകും. 

dairy farmers