/kalakaumudi/media/media_files/2026/02/03/aswa-2026-02-03-14-42-56.jpg)
ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിന് ബജറ്റിൽ അനുവദിച്ചത് പത്തിരട്ടി തുകയെന്നു മന്ത്രി അശ്വിനി വൈഷ്ണവ്.
യുപിഎ ഭരണകാലത്ത് (2009 മുതൽ 2014 വരെ) കേരളത്തിനു ലഭിച്ച ശരാശരി വിഹിതം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ അനുവദിച്ചത്. വൻ തുകയാണെന്ന അവകാശവാദം ഇത്തവണ 3795 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്.
യുപിഎ കാലഘട്ടത്തിൽ ലഭിച്ച ശരാശരി വിഹിതം 372 കോടി രൂപ മാത്രമായിരുന്നുവെന്നു മന്ത്രി പറഞ്ഞു.
അതേസമയം ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിനു തുടർച്ചയായ വർഷങ്ങളിൽ തുച്ഛമായ തുകയാണ് ലഭിക്കുന്നതെന്നു റെയിൽവേയുടെ തന്നെ കണക്കുകളിൽ നിന്നു വ്യക്തം.
പതിവുപോലെ ഇത്തവണയും മഹാരാഷ്ട്രയ്ക്കു തന്നെയാണ് കൂടിയ വിഹിതം. 23,926 കോടി രൂപ ഉത്തർപ്രദേശിന് 20,012 കോടി ലഭിക്കും. ഹരിയാന, ഹിമാചൽപ്രദേശ്, ഡൽഹി, ഗോവ സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തിനു പിന്നിലുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
