ന്യൂഡല്‍ഹി:വേഗത്തിലുള്ള സേവനങ്ങള്‍ ലഭിക്കുന്നതിന് മുന്‍കൂര്‍ ടിപ്പ് നല്‍കാന്‍ ഉപയോക്താക്കളെ പ്രേരിപ്പിച്ചതിന് പ്രമുഖ ക്യാബ് അഗ്രഗേറ്ററായ ഊബറിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചതായി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.' അഡ്വാന്‍സ് ടിപ്പ്' അധാര്‍മ്മികവും ചൂഷണപരവുമാണെന്നും ജോഷി പറഞ്ഞു.ഈ വിഷയത്തില്‍ ഉബറില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
'അഡ്വാന്‍സ് ടിപ്പ്' എന്ന രീതി വളരെയധികം ആശങ്കാജനകമാണ്. വേഗത്തിലുള്ള സേവനത്തിനായി ഉപയോക്താക്കളെ മുന്‍കൂട്ടി ടിപ്പ് നല്‍കാന്‍ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് അധാര്‍മ്മികവും ചൂഷണപരവുമാണ്. സേവനത്തിന് ശേഷമുള്ള അവകാശത്തിന്റെ കാര്യമായിട്ടല്ല, അഭിനന്ദനത്തിന്റെ അടയാളമായിട്ടാണ് ടിപ്പ് നല്‍കുന്നത്.' എല്ലാ ഉപഭോക്തൃ ഇടപെടലുകളിലും നീതി, സുതാര്യത, ഉത്തരവാദിത്തം എന്നിവ പാലിക്കണമെന്നും മന്ത്രി എകസില്‍ കുറിച്ചു.