രാജ്യത്തെ ഐഫോൺ ഐപാഡ് ഉപയോക്താക്കൾക്ക് സുരക്ഷാമുന്നറിയിപ്പ് നൽകി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസി

രാജ്യത്തെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

author-image
Aswathy
New Update
cyber se

രാജ്യത്തെ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ആപ്പിളിന്‍റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസ്, ഐപാഡ്ഒഎസ് എന്നിവയിൽ നിരവധി അപകട സാധയതകൾ കണ്ടെത്തിയതാണ് മുന്നറിയിപ്പിന് കാരണം.ഉപയോക്താവിന്റെ സുരക്ഷാ മുന്നിൽ കണ്ടാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സൈബർ കുറ്റവാളികൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ഉപകരണം പൂർണ്ണമായും ക്രാഷ് ചെയ്യാനോ സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്‍റെ റിപ്പോർട്ട് അനുസരിച്ച്, 18.3 ന് മുകളിലുള്ള ഐഒഎസ് പതിപ്പുകൾ പ്രവർത്തിപ്പിക്കുകയാണെങ്കിൽ, ഐഫോണ്‍ എസ്ക്എസും അതിനുമുകളിലുള്ളതും ഉൾപ്പെടെ നിരവധി ഉപകരണങ്ങളെ ഈ അപകട സാധ്യത ബാധിച്ചേക്കാം. 

ഇത് ഒഴിവാക്കാൻ എല്ലാ ഉപയോക്താക്കളും അവരുടെ ഉപകരണങ്ങൾ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ പതിപ്പിലേക്ക് ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് സെര്‍ട്-ഇന്‍ നിർദ്ദേശിച്ചു. കൂടാതെ, അജ്ഞാതമായതോ സ്ഥിരീകരിക്കാത്തതോ ആയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുതെന്നും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യണമെന്നും സെര്‍ട്-ഇന്‍ പറഞ്ഞു.

cyber attack cyber case