പൊതുമേഖല ഇൻഷുറൻസ് മേഖലയെ   കേന്ദ്രസർക്കാർ വിദേശ കുത്തകകൾക്ക് തീറെഴുതുന്നു‌: ബിനോയ്  വിശ്വം

 പൊതുമേഖല ഇൻഷുറൻസ് മേഖലയെ പൂർണമായും വിദേശ കോർപ്പറേറ്റ് കുത്തകകൾക്ക് വിൽക്കാൻ ശ്രമിക്കുകയുമാണെന്ന്  സിപിഐ സംസ്ഥാന സെക്രട്ടറിയും ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് ഓൾ ഇന്ത്യാ അസോസിയേഷൻ ചെയർമാനുമായ ബിനോയ്  വിശ്വം പറഞ്ഞു.

author-image
Shyam Kopparambil
New Update
sd

ജെ.ഐ.ഇ.എ.ഐ.എ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറിയും ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് ഓൾ ഇന്ത്യാ അസോസിയേഷൻ(ജെ.ഐ.ഇ.എ.ഐ.എ) ചെയർമാനുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി:  കേന്ദ്ര ഭരണാധികാരികൾ  സ്വദേശി മന്ത്രം പറയുകയും  പൊതുമേഖല ഇൻഷുറൻസ് മേഖലയെ പൂർണമായും വിദേശ കോർപ്പറേറ്റ് കുത്തകകൾക്ക് വിൽക്കാൻ ശ്രമിക്കുകയുമാണെന്ന്  സിപിഐ സംസ്ഥാന സെക്രട്ടറിയും ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് ഓൾ ഇന്ത്യാ അസോസിയേഷൻ(ജെ.ഐ.ഇ.എ.ഐ.എ) ചെയർമാനുമായ ബിനോയ്  വിശ്വം പറഞ്ഞു. കൊച്ചി അബാദ് പ്ലാസയിൽ  ജെഐഇഎഐഎ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം.ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ അവിഭാജ്യഘടകമായിരുന്ന പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടവെ ഇവിടെ വിദേശ നിക്ഷേപത്തിന്റെ(എഫ്ഡിഐ) പരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമായി വർധിപ്പിക്കുന്നത് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾക്ക് വലിയ ഭീഷണി സൃഷിടിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജെഐഇഎഐഎ ജനറൽ സെക്രട്ടറി ത്രിലോക് സിങ്,വർക്കിംഗ് പ്രസിഡന്റ് ആർ ശ്രീനിവാസ മൂർത്തി,അഡീഷ്ണൽ ജനറൽ സെക്രട്ടറി എ കുമാര വേലു,ചീഫ് അഡ്വൈസർ രാമചന്ദ്രൻ നായർ, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ  ഗോപി  എന്നിവർ സംസാരിച്ചു

kochi Binoy Viswam binoy vishwam