10,000 കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍

പഞ്ചായത്ത് തലത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സഹകരണത്തിലൂടെ അഭിവൃദ്ധി കൈവരിക്കാനാവില്ലെന്ന് പദ്ധതി ഉദ്ഘാടന വേളയില്‍ അമിത് ഷാ വ്യക്തമാക്കി

author-image
Prana
New Update
amit shah

10,000 പുതിയ വിവിധോദ്ദേശ്യ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് കേന്ദ്രം തുടക്കം കുറിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരം 2 ലക്ഷം സൊസൈറ്റികള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പഞ്ചായത്ത് തലത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ സഹകരണത്തിലൂടെ അഭിവൃദ്ധി കൈവരിക്കാനാവില്ലെന്ന് പദ്ധതി ഉദ്ഘാടന വേളയില്‍ അമിത് ഷാ വ്യക്തമാക്കി.  
രണ്ടാം ഘട്ടത്തില്‍ നബാര്‍ഡ് 45,000 വിവിധോദ്ദേശ്യ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും ദേശീയ ക്ഷീര വികസന ബോര്‍ഡ്  46,000 ക്ഷീര സഹകരണ സംഘങ്ങളും സ്ഥാപിക്കും. കൂടാതെ ദേശീയ മത്സ്യ വികസന ബോര്‍ഡ്  5,500 ഫിഷറീസ് സഹകരണ സംഘങ്ങള്‍ക്കും തുടക്കമിടും സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ 25,000 പുതിയ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു

cooperative society central government amit shah