തിരക്ക് കണക്കിലെടുത്ത് മുംബൈ പൂനെ ഡിവിഷനുകളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന റെയിൽവേ താൽക്കാലികമായി നിർത്തിവച്ചു

എന്നാൽ മുതിർന്ന പൗരന്മാർ,കുട്ടികൾ, നിരക്ഷരർ, രോഗികൾ, തുടങ്ങിയവർക്കൊപ്പം പ്ലാറ്റ്ഫോമിലേക്ക് പോകുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്.

author-image
Honey V G
New Update
stopd

മുംബൈ:തിരക്കേറിയ വേനൽക്കാല അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി, മുംബൈ, പൂനെ ഡിവിഷനുകളിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ 18 മുതൽ 2025 മെയ് 15 വരെയാണ്‌ ഈ നിയന്ത്രണം.ഈ ദിവസങ്ങളിൽ മുംബൈ ഡിവിഷനിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി), കല്യാൺ, ലോക്മാന്യ തിലക് ടെർമിനസ് (എൽടിടി), പൂനെ ഡിവിഷനിലെ പൂനെ സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ലഭ്യമാകില്ല.അവധിക്കാലത്ത് തിരക്ക് വർദ്ധിച്ചതാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രധാന കാരണമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. എന്നാൽ മുതിർന്ന പൗരന്മാർ,കുട്ടികൾ, നിരക്ഷരർ, രോഗികൾ, തുടങ്ങിയവർക്കൊപ്പം പ്ലാറ്റ്ഫോമിലേക്ക് പോകുന്നവർക്ക് ഈ നിയന്ത്രണം ബാധകമല്ലെന്നും റെയിൽവെ അറിയിച്ചിട്ടുണ്ട്.

Mumbai City