/kalakaumudi/media/media_files/x5EV9R2i1SbztOxE4XKg.jpg)
രാജ്യത്ത് അമുല്യ ധാതു ഖനനത്തിന് 16,300 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭ. ധാതുപര്യവേഷണ പദ്ധതിക്കായാണ് ഫണ്ട്.രാജ്യത്ത് അമുല്യ ധാതുക്കളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടാതെ ധാതുക്കള്‍ പുനരുപയോഗം ചെയ്യുന്നതിലും ശ്രദ്ധ നല്‍കും. 2030 വരെ പദ്ധതി നീളും. ഈ കാലയളവ് എത്തുമ്പോഴേക്കും രാജ്യത്ത് 100 ധാതു ഖനന ബ്ലോക്കുകളുണ്ടാവുമെന്നും കേന്ദ്രം വ്യക്തമാക്കി. നാഷണല്‍ മിനറല്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, സര്‍ക്കാര്‍ ബജറ്റ് എന്നിവയില്‍ നിന്നുള്ള ധനസഹായം പദ്ധതിക്കുണ്ട്.നാഷണല്‍ മിനറല്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റ് ദൗത്യത്തിനായി 8,700 കോടി രൂപ നീക്കിവയ്ക്കും. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ 4,000 കോടി രൂപയുമാണ് നല്‍കുക. ശേഷിക്കുന്ന 2600 കോടി രൂപ ബജറ്റില്‍ വകയിരുത്തും. വൈദ്യുത വാഹനങ്ങളിലെ ബാറ്ററികളിലെ മുഖ്യ ഘടകമായ ലിഥിയത്തിന് പുറമെ ഗ്രാഫൈറ്റ് എന്നിവയായിരിക്കും പദ്ധതിയുടെ ഭാഗമായി ഉല്‍പ്പാദിപ്പിക്കുക. ഖനനം ചെയ്ത് എടുക്കുന്ന ലിഥിയത്തിനും നിയോബിയത്തിനും മൂന്ന് ശതമാനവും മറ്റ് അപൂര്‍വ ധാതുക്കള്‍ക്ക് ഒരു ശതമാനവും റോയല്‍റ്റി ചുമത്താന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക വികസനത്തിനും ഗുണകരമാണ് പുതിയ നീക്കമെന്നാണ് സര്‍ക്കാര്‍ പക്ഷം.