വ്യോമസേനയ്ക്ക് ഇരട്ടി കരുത്തേകാന്‍ പുതിയ രണ്ട് തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനങ്ങള്‍

നിലവില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് 38 തേജസ് ജെറ്റുകള്‍ സര്‍വീസിലുണ്ട്. പുതുതായി 97 തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഏകദേശം 67,000 കോടി രൂപയുടെ കരാറാണിത്.

author-image
Biju
New Update
mark

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനക്ക് ഇരട്ടി കരുത്ത് പകരാന്‍ പുതിയ തേജസ് യുദ്ധവിമാനങ്ങള്‍ എത്തുന്നു. രണ്ട് തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനങ്ങള്‍ ഉടന്‍ വ്യോമസേനയുടെ ഭാഗമാകുന്നതാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ യുദ്ധവിമാനങ്ങള്‍ ഒക്ടോബറില്‍ വിതരണം ചെയ്യും.

നിലവില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് 38 തേജസ് ജെറ്റുകള്‍ സര്‍വീസിലുണ്ട്. പുതുതായി 97 തേജസ് മാര്‍ക്ക് 1എ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ഏകദേശം 67,000 കോടി രൂപയുടെ കരാറാണിത്.

വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, സ്ട്രൈക്ക് ദൗത്യങ്ങള്‍ തുടങ്ങി നിരവധി ജോലികള്‍ ചെയ്യാന്‍ കഴിയുന്ന അത്യാധുനിക സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടി-റോള്‍ ഫൈറ്റര്‍ ജെറ്റാണ് തേജസ് മാര്‍ക്ക് 1എ. അതി നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന തേജസ് മാര്‍ക്ക് 1എയുടെ വിന്യാസം വ്യോമസേനയുടെ ശക്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

തേജസ്-മാര്‍ക്ക് 1എ വിമാനത്തിന്റെ ഫയറിംഗ് പരീക്ഷണങ്ങള്‍ ഈ മാസം നടത്തുമെന്ന് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വ്യക്തമാക്കി. ബിയോണ്ട് വിഷ്വല്‍ റേഞ്ച് മിസൈല്‍ അസ്ത്രയുടെ ഫയറിംഗ് പരീക്ഷണങ്ങള്‍ക്ക് തേജസ് ഉപയോഗിക്കുന്നതാണ്. ഷോര്‍ട്ട് റേഞ്ച് മിസൈല്‍ എഎസ്ആര്‍എഎമ്മിന്റെയും ലേസര്‍ ഗൈഡഡ് ബോംബിന്റെയും ഫയറിംഗ് പരീക്ഷണങ്ങളും നടത്തും.

indian air force