'ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നു': പതഞ്‌ജലിക്കെതിരെ കേന്ദ്രത്തിൻറെ സത്യവാങ്‌മൂലം

ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുൻപാണ് കോവിഡ് കാലത്ത് കോവിഡ് പ്രതിരോധ മരുന്നെന്ന രീതിയിൽ ഉല്പന്നത്തിന്റെ പരസ്യം പ്രചരിപ്പിച്ചത് എന്നും കേന്ദ്രം വ്യക്തമാക്കി 

author-image
Rajesh T L
Updated On
New Update
baba

Baba Ramdev file photo

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലിയെ തള്ളി പറഞ്ഞ് കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം. തെറ്റായ അവകാശവാദങ്ങൾ നൽകി പരസ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പതഞ്ജലിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മുൻപാണ് കോവിഡ് കാലത്ത് കോവിഡ് പ്രതിരോധ മരുന്നെന്ന രീതിയിൽ ഉല്പന്നത്തിന്റെ പരസ്യം പ്രചരിപ്പിച്ചത് എന്നും കേന്ദ്രം വ്യക്തമാക്കി. 

തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി പരസ്യം പ്രചരിപ്പിച്ച കേസിൽ കേന്ദ്രം സ്വീകരിച്ച നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിൻറെ വിശദീകരണം. ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിനോടും കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

patanjali baba ramdev pathanjali misleading ad case