ചക്കുളത്ത് കാവിൽ നാളെ പൊങ്കാല

ചക്കുളത്ത് കാവിൽ നാളെ പൊങ്കാല

author-image
Vineeth Sudhakar
New Update
b9a81b9c-b62d-4374-85e9-8070b8678baa

ആദി പരാശക്തിയായ ചക്കുളത്തുകാവിൽ നാളെ പൊങ്കാല. അമ്മയ്ക്ക് പൊങ്കാല സമർപ്പിക്കുവാനായി ഇന്നലെ മുതൽ തന്നെ ലക്ഷോഭലക്ഷം ഭക്തജനങ്ങൾ എത്തിച്ചേർന്നു.
ക്ഷേത്രവും പരിസര പ്രദേശങ്ങളും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ കാഴ്ച്ചയാണ്.
ഏറ്റവും വലിയ ഒരു ഭക്തജന സംഗമത്തിന് സാക്ഷ്യം വഹിച്ച  ചക്കുളത്തുകാവിന്റെ പരിസരം നാമജപ മുഖരിതമായി മുഴങ്ങി.
വ്യാഴായ്ച്ച രാവിലെ 9 .30 ന് ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുമ്പോൾ മുഖ്യപൊങ്കാല അടുപ്പിലേക്ക് 
ജാത വേദസായ അഗ്നി   പകർന്നുകൊണ്ട് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമിടും. തുടർന്ന് 500 ൽ പരം വരുന്ന പുരോഹിതന്മാരുടെ അകമ്പടിയോടെ താളമേള വാദ്യങ്ങളുടെ അകമ്പടിയോടെ അമ്മ എഴുന്നള്ളി പൊങ്കാല നിവേദ്യം ഏറ്റുവാങ്ങും.
ഓരോ പൊങ്കാല അടുപ്പിന്റെയും ചാരത്ത് ദേവിയുടെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം.
പുലർച്ചെ 4 ന് നിർമ്മാല്യ ദർശനത്തിനു ശേഷം അഷ്ടദ്രവ്യ മഹാഗണപതി ഹോമവും തുടർന്ന് 
9 മണിക്ക്  വിളിച്ചു ചൊല്ലി പ്രാർഥനയും നടത്തിയ ശേഷം  ക്ഷേത്ര ശ്രീ കോവിലിലെ കെടാവിളക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, 
തുടർന്ന് നടപന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. 

ക്ഷേത കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ കേന്ദ്രമന്ത്രി ശ്രീ.ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിക്കും തമിഴ്‌നാട് മുൻ മുഖ്യ മന്ത്രി ശ്രീ. ഒ.പനീർ ശെൽവം ഭദ്രദീപ പ്രകാശനം നടത്തും.

eff99d97-a719-4ec0-8647-ea83ba888f4d

kerala