മാധവ് ഗാഡ്ഗില്ലിന് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം

പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎന്‍ഇപി പറയുന്നു.

author-image
Prana
New Update
madhav gadgil 2

യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ(യുഎന്‍ഇപി) 2024ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്. പരിസ്ഥിതി മേഖലയില്‍ യുഎന്‍ നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണിത്. ഗാഡ്ഗില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുജനാഭിപ്രായത്തെയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനായുള്ള ഔദ്യോഗിക നയങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണെന്നും യുഎന്‍ഇപി പറയുന്നു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനാണ് ഗാഡ്ഗിലിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഈ വര്‍ഷം ആറുപേരാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ലൈഫ് ടൈം അച്ചീവ്‌മെന്റ്  എമി ബോവേഴ്‌സ് കോര്‍ഡാലിസ് (ഇന്‍സ്പിരേഷന്‍ ആന്‍ഡ് ആക്ഷന്‍), ഗബ്രിയേല്‍ പൗണ്‍ (ഇന്‍സ്പിരേഷന്‍ ആന്‍ഡ് ആക്ഷന്‍), ലി ക്വി (സയന്‍സ് ആന്‍ഡ് ഇന്നോവേഷന്‍), സെകിം (എന്റര്‍പ്രേന്യൂറിയല്‍ വിഷന്‍), സോണിയ ഗൗജജാറ (പോളിസി ലീഡര്‍ഷിപ്) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍

 

award madhav gadgil