ഹൈദരാബാദ്: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായുള്ള ത്രിഭാഷാ നയത്തെച്ചൊല്ലി ദക്ഷിണേന്ത്യയിൽ ചൂട് പിടിച്ച ചര്‍ച്ചകൾ നടക്കുന്നതിനിടെ പദ്ധതിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വെള്ളിയാഴ്ച നിയമസഭയെ അഭിസംബോധന ചെയ്യവെ, ഭാഷ അറിവിന്‍റെ അളവുകോലല്ല, മറിച്ച് ആശയവിനിമയത്തിനുള്ള ഉപകരണമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. " വെറുക്കേണ്ട ഒന്നല്ല ഭാഷ. ഞങ്ങളുടെ മാതൃഭാഷ തെലുങ്കാണ്. ദേശീയ ഭാഷ ഹിന്ദിയാണ്. അന്താരാഷ്ട്ര ഭാഷ ഇംഗ്ലീഷാണ്. നമ്മുടെ ഉപജീവനത്തിനായി കഴിയുന്നത്ര ഭാഷകൾ പഠിക്കണം, പക്ഷേ നമ്മുടെ മാതൃഭാഷ ഒരിക്കലും മറക്കരുത്'' നായിഡു നിലപാട് വ്യക്തമാക്കി. ഹിന്ദി വിഷയത്തിൽ ഡൽഹിയിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ആശയവിനിമയത്തിന് ഭാഷ പഠിക്കുന്നത് ഗുണം ചെയ്യുമെന്ന് നായിഡു വാദിച്ചു. "ഹിന്ദി പോലുള്ള ഒരു ദേശീയ ഭാഷ പഠിച്ചാൽ, നമ്മൾ ഡൽഹിയിൽ പോയാലും, ഒഴുക്കോടെ സംസാരിക്കാൻ എളുപ്പമായിരിക്കും". അനാവശ്യ രാഷ്ട്രീയം ഭാഷാ പഠനത്തിന്‍റെ പ്രായോഗിക നേട്ടങ്ങളെ മറയ്ക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു."എല്ലാവരും മനസ്സിലാക്കണം, ഈ അനാവശ്യ രാഷ്ട്രീയത്തിന് പകരം, ആശയവിനിമയത്തിന് ആവശ്യമായത്ര ഭാഷകൾ എങ്ങനെ പഠിക്കാമെന്ന് നമ്മൾ ചിന്തിക്കണം." നായിഡു പറഞ്ഞു.
ത്രിഭാഷാ നയത്തെ പിന്തുണച്ച് ചന്ദ്രബാബു നായിഡു
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വെള്ളിയാഴ്ച നിയമസഭയെ അഭിസംബോധന ചെയ്യവെ, ഭാഷ അറിവിന്‍റെ അളവുകോലല്ല, മറിച്ച് ആശയവിനിമയത്തിനുള്ള ഉപകരണമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു
New Update