നിർവചനത്തിൽ വരുത്തിയ മാറ്റം ആരവല്ലി മലനിരകൾ ഇല്ലാതാകാൻ കാരണമാകും ;കേന്ദ്രത്തിന് കത്തയച്ച് ജയ്റാം രമേശ്

ആരവല്ലി മലനിരകളിലെ ചെറിയ കുന്നുകൾ മരുഭൂമീകരണത്തിനെതിരെ സ്വാഭാവിക പ്രതിരോധമായി വർത്തിക്കുന്നുവെന്ന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുള്ളതായി ജയ്റാം രമേശ് കത്തിൽ ചൂണ്ടിക്കാട്ടുന്നു

author-image
Devina
New Update
jayram

ന്യൂഡൽഹി: നിർവചനത്തിൽ വരുത്തിയ മാറ്റം ആരവല്ലി മലനിരകൾ ഇല്ലാതാകാൻ കാരണമാകുമെന്ന് ആശങ്ക പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്.

 പുതിയ നീക്കം മുഴുവൻ പർവതനിരകളുടെയും ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സമഗ്രതയെ വിഘടിപ്പിക്കുന്നതിനും ദുർബലപ്പെടുത്തുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഇക്കാര്യം വ്യക്തമാക്കി ജയ്റാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്തെഴുതി.

ആരവല്ലി മലനിരകളിലെ ചെറിയ കുന്നുകൾ മരുഭൂമീകരണത്തിനെതിരെ സ്വാഭാവിക പ്രതിരോധമായി വർത്തിക്കുന്നുവെന്ന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുള്ളതായി ജയ്റാം രമേശ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

 ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും മണൽക്കാറ്റുകളെ ചെറിയ കുന്നുകൾ തടയുന്നുണ്ട്.

 കോൺ​ഗ്രസ് നേതാവ് കത്തിൽ സൂചിപ്പിച്ചു.ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ആരവല്ലി കുന്നുകളുടെ നിർവചനത്തിലെ അവ്യക്തത പരിഹരിക്കാൻ സുപ്രീംകോടതി തന്നെ മുൻപ് ഒരു സമിതിയെ നിയോഗിച്ചിരുന്നു.

ഈ സമിതി നൽകിയ നിർവചനം അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ നവംബറിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. നിർവചനത്തിലെ പുതിയ മാറ്റങ്ങൾ മറയാക്കി ഖനന മാഫിയകൾ ദുരുപയോഗം ചെയ്യുമെന്ന ഭീതിയാണ് പരിസ്ഥിതി സംഘടനകൾ ഉന്നയിക്കുന്നത്.