ആധാർ നിയമങ്ങളിലെ മാറ്റം; 2006-ൽ  വിവിധ മാറ്റങ്ങൾക്കാണ് കേന്ദ്ര സർക്കാർ തുടക്കമിടുന്നത്

സാമ്പത്തിക തട്ടിപ്പ്, വ്യാജാരഖ ചമയ്ക്കൽ, മറ്റ് തട്ടിപ്പുകൾ എന്നിവയെ ചെറുക്കുന്നതിന്, ആധാറും, പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്.

author-image
Ashraf Kalathode
New Update
aadhar

ആധാർ നിയമങ്ങളിലെ മാറ്റം - 2006 ഇൽ  വിവിധ മാറ്റങ്ങൾക്കാണ് കേന്ദ്ര സർക്കാർ തുടക്കമിടുന്നത്

സിം കാർഡ് എടുക്കുന്നത് മുതൽ ബിസിനസ് ഇടപാടുകൾ വരെ എല്ലാത്തിനും ആധാർ കാർഡുകൾ ആവശ്യമാണ്. ആധാർ കാർഡും പാൻ കാർഡും ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ മാറി മറിഞ്ഞു വരുകയാണ്, ഇന്ന് ഏറ്റവും അത്യാവശ്യമായ രേഖകളായി മാറിയിരിക്കുകയാണ് ഈ രണ്ട് കാർഡുകളും.

അതുപോലെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നത് തൊട്ട് വലിയ ഇടപാടുകൾ വരെയുള്ള എല്ലാ സാമ്പത്തിക പ്രവർത്തനങ്ങൾക്കും പാൻ കാർഡുകളും അത്യാവശ്യമാണ്.

സാമ്പത്തിക തട്ടിപ്പ്, വ്യാജാരഖ ചമയ്ക്കൽ, മറ്റ് തട്ടിപ്പുകൾ എന്നിവയെ ചെറുക്കുന്നതിന്, ആധാറും, പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്. ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്തില്ലെങ്കിൽ, 2026 ജനുവരി ഒന്നുമുതൽ രണ്ട് രേഖകളും നിർജ്ജീവമാകും.

പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനായി ആദായനികുതി വകുപ്പിന്റെ wwww.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലേക്ക് പോകുക.

ഇടതുവശത്തുള്ള ക്വിക്ക് ലിങ്കുകൾക്ക് താഴെ ലിങ്ക് ആധാർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ പേജ് തുറക്കും. അവിടെ നിങ്ങളുടെ പാൻ നമ്പർ, ആധാർ നമ്പർ, നിങ്ങളുടെ ആധാർ കാർഡിലെ പേര് എന്നിവ നൽകേണ്ടതുണ്ട്, അതിനെ തുടർന്ന് നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ശരിയായായി നൽകിയ ശേഷം കാപ്പ കോഡ് പുരിപ്പിച്ചുകൊണ്ട് ഇവ പൂർത്തിയാക്കാൻ സാധിക്കും, സമയപരിധിക്ക് ശേഷം ലിങ്ക് ചെയ്താൽ 1,൦൦൦ രൂപ പിഴ ഈടാക്കും.

ആധാറും പാനും ടെക്സ്റ്റ് മെസേജ് വഴിയും ലിങ്ക് ചെയ്യാം . ഇതിനായി നിങ്ങളുടെ ഫോണിൽ UNDPAN' എന്ന് ടൈപ്പ് ചെയ്യുക . ഇതിനുശേഷം, ഒരു സ്പേസ് നൽകി നിങ്ങളുടെ ആധാർ നമ്‌ബർ നൽകുക, തുടർന്ന് നിങ്ങളുടെ പാൻ നമ്ബർ നൽകുക. ഉദാഹരണത്തിന്, VIDPAN 12 അക്ക ആധാർ 10 അക്ക PAN>" ടൈപ്പ് ചെയ്ത് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക്  അയയ്ക്കുക തുടർന്ന് ആദായനികുതി വകുപ്പ് നിങ്ങളുടെ രണ്ട് നമ്പറുകളും ലിങ്കിംഗ് പ്രക്രിയയിൽ നൽകും. ഇതിൽ സംശയങ്ങൾ ഉള്ളവർ തീർച്ചയായും അടുത്തുള്ള അക്ഷയ സെൻ്ററുകൾ സന്ദർശിക്കേണ്ടതാണ്.

aadhaar