ഹൈദരാബാദ് : വന്‍ തീ പിത്തത്തില്‍ കത്തി നശിച്ച വീടിനുളളില്‍ നാലുകുട്ടികളെ ചേര്‍ത്തു പിടിച്ച് മരിച്ചുകിടക്കുന്ന വയോധികയുടെ ദാരുണമായ കാഴ്ചയാണ് അഗ്നിശമനസേനാംഗങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്.ഹൈദരാബാദിലെ ചാര്‍മിനാറില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആകെ പതിനേഴുപരാണ് മരിച്ചത് , അതില്‍ ഏഴുപേരും ഈ വീട്ടില്‍ നിന്നുളളവരാണ്. രക്ഷാപ്രവര്‍ത്തകരായ മിര്‍ സാഹിദും മുഹമ്മദ് അസ്മത്തുമാണ് നടുക്കുന്ന ഈ കാഴ്ച കണ്ടത് . 'ഒന്നാം നിലയിലെത്തിയപ്പോള്‍ ഒരു സ്ത്രീ ഇരിക്കുന്നതായി കണ്ടു . കുട്ടികളെ കെട്ടപ്പിടിച്ചിരിക്കുകയായിരുന്നു.രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ഒരു ചെറിയകുഞ്ഞും ഉണ്ടായിരുന്നു.സ്ത്രീ അവരെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകും നിര്‍ഭാഗ്യവശാല്‍ അവരാരും രക്ഷപ്പെട്ടില്ല'. എല്ലാവര്‍ക്കും പൊളളലേറ്റിലിരുന്നു അതേ മുറിയില്‍ നിന്ന് രണ്ട് പുരുഷന്‍മാരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി . കെട്ടിടത്തിന്റെ ചുമര്‍ തകര്‍ത്തിട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അകത്തേക്ക് പ്രവേശിച്ചത് അപ്പൊഴേക്കും അവര്‍ മരിച്ചിരുന്നെന്നും രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു.
ചാര്‍മിനാറിനടുത്തുളള കെട്ടിടത്തിന് ഇന്നലെ രാവിലെയാണ് തീ പിടിത്തം ഉണ്ടായത് . ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം.ഗുല്‍സാര്‍ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തം ഉണ്ടായത്.കെട്ടിടത്തിന് താഴെ നിന്ന് മുകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു.കെട്ടിടത്തിന് മുകളിലെ മുറിയില്‍ മരിച്ചവരാണ് ഇതിലധികവും.കെട്ടിടത്തിലേക്ക് വഴി ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു,കൂടാതെ എയര്‍ കണ്ടീഷ്ണര്‍ കംപ്രസുകള്‍ പൊട്ടിത്തെറിച്ചതും ആഘാതത്തിന്റെ ആക്കം കൂട്ടി .