പഠോളെ തെറിച്ചു; ചെന്നിത്തല ഓഫീസ് പൂട്ടി മുങ്ങി

തോറ്റ് തുന്നംപാടുകയെന്നൊക്കെ കേട്ടിട്ടേ ഉള്ളു...എന്നാലും ഇങ്ങനുണ്ടോ ഒരു തോല്‍വി...എന്തായാലും മഹാരാഷ്ട്ര ഇലക്ഷന്‍ കഴിഞ്ഞപ്പോല്‍ പിസിസി അദ്ധ്യക്ഷന്റെ കസേര തന്നെ തെറിച്ചിരിക്കുകയാണ്.

author-image
Rajesh T L
New Update
RAMESHCHENNITHALA

തോറ്റ് തുന്നംപാടുകയെന്നൊക്കെ കേട്ടിട്ടേ ഉള്ളു... എന്നാലും ഇങ്ങനുണ്ടോ ഒരു തോല്‍വി...എന്തായാലും മഹാരാഷ്ട്ര ഇലക്ഷന്‍ കഴിഞ്ഞപ്പോല്‍ പിസിസി അദ്ധ്യക്ഷന്റെ കസേര തന്നെ തെറിച്ചിരിക്കുകയാണ്.ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തലയെ കാണാന്‍ പോലുമില്ല...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പഠോളെയുടെ രാജി ഉണ്ടായിരിക്കുന്നത്.വിദര്‍ഭ മേഖലയില്‍ പാര്‍ട്ടിയിലേക്ക് വോട്ടുകള്‍ വീഴ്ത്താന്‍ കെല്‍പ്പുള്ളയാളെന്ന് പ്രതീക്ഷിച്ച പഠോളെ സ്വന്തം മണ്ഡലമായ സാകോലിയില്‍ വെറും 208 വോട്ടുകള്‍ക്കാണ് ജയിച്ചത്.ബിജെപിയുടെ അവിനാഷ് ആനന്ദറാവു ബ്രഹ്‌മാന്‍കര്‍ ആയിരുന്നു എതിരാളി.മത്സരിച്ച 103 സീറ്റുകളില്‍ ആകെ 16 ഇടത്തെ കോണ്‍ഗ്രസിന് ജയിക്കാനായുള്ളൂ.

ബാലസാഹബ് തൊറാട്ടിനു പകരക്കാരനായി 2021ലാണ് മുന്‍ എംപികൂടിയായ പഠോളെ മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെ തലപ്പത്ത് എത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കോണ്‍ഗ്രസിനായി.മത്സരിച്ച 17ല്‍ 13 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് കോണ്‍ഗ്രസായിരുന്നു. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ക്കായി പഠോളെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വാശിപിടിച്ചത് ഉദ്ധവിന്റെ ശിവസേന വിഭാഗക്കാര്‍ക്കിടയില്‍ അതൃപ്തി പടര്‍ത്തിയിരുന്നു. പഠോളെ ഉണ്ടെങ്കില്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് ഉദ്ധവ് വിഭാഗം എത്തില്ലെന്നുവരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഫലം വരുന്നതിനു രണ്ടു ദിവസം മുന്‍പും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മഹാ വികാസ് അഘാഡി അധികാരത്തില്‍ കയറുമെന്ന് അവകാശവാദം ഉയര്‍ത്തിയത് ഉദ്ധവ് വിഭാഗത്തിലെ സഞ്ജയ് റാവുത്ത് ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം 232 സീറ്റുനേടുകയും മഹാവികാസ് അഘാഡി സഖ്യം 50ല്‍ താഴെ എത്തുകയും ചെയ്തു. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇതുവരെ ഇത്രയും താഴെപ്പോയിട്ടില്ല.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 44 സീറ്റുണ്ടായിരുന്നിടത്ത് ഇത്തവണ വെറും 16 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

എന്തായാലും നേതാക്കളെയടക്കം ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ട് രാഹുല്‍ ഗാന്ധി. വോട്ടെണ്ണലില്‍ ആദ്യം മുതലേ മുന്നിലായിരുന്നു മഹായുതി. ഒരുഘട്ടത്തില്‍ പ്രതിപക്ഷസഖ്യം ഒപ്പത്തിനൊപ്പമെത്തി.എന്നാല്‍ പിന്നീട് ബിജെപി സഖ്യത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റമാണ് കണ്ടത്.കേവലഭൂരിപക്ഷമായ 145ഉം കടന്ന് 220ലേക്ക് ഒറ്റക്കുതിപ്പ്. പ്രതിപക്ഷത്തിന്റെ കോട്ടകളെല്ലാം കടപുഴകി. 2014ലെ റെക്കോഡ് തിരുത്തി ബിജെപി ഒറ്റയ്ക്ക് 125 സീറ്റുകള്‍ മറികടന്നു. എക്സിറ്റ് പോളുകള്‍ പോലും പ്രവചിക്കാത്ത വിജയം.ശിവസേന ഒന്നിച്ചുനിന്നപ്പോള്‍ കിട്ടിയത് 56 സീറ്റുകളാണെങ്കില്‍ ഇക്കുറി ഷിന്‍ഡെ പക്ഷം മാത്രം 54 സീറ്റുകള്‍ നേടുകയും. മുംബൈയിലെ ഉദ്ധവ് താക്കറെയുടെ മേധാവിത്വം ബിജെപി പൊളിച്ചുവെന്ന് പറഞ്ഞാലും തെറ്റില്ല.

maharashtra news rahul gandhi inc shivasena shinde