/kalakaumudi/media/media_files/2025/08/05/mathaparivarthanam-2025-08-05-10-48-12.jpg)
ന്യൂഡല്‍ഹി: മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി ഛത്തീസ്ഗഢ് സര്‍ക്കാര്‍.നിയമസഭയുടെ ശീതകാലസമ്മേളനത്തില്‍ ഇതിനുള്ള ഭേദഗതി അവതരിപ്പിച്ചേക്കും.ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം.ഭേദഗതികള്‍ പ്രാബല്യത്തിലായാല്‍ സമാനമായ സംഭവങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരേയും മറ്റും കടുത്തനിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് അവസരം കിട്ടും.ഇത് കേരളത്തിലും മറ്റും ബിജെപിക്ക് കൂടുതല്‍ രാഷ്ടീയ പ്രതിസന്ധി സൃഷ്ടിക്കും.ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തില്‍ ഭേദഗതിവരുത്തി കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ രൂപരേഖ തയ്യാറാക്കിവരുകയാണെന്ന് ഛത്തീസ്ഗഢ് ആഭ്യന്തരമന്ത്രി വിജയ് ശര്‍മ സൂചിപ്പിച്ചു.നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷ ലഭിക്കുന്ന ചട്ടങ്ങള്‍ പുതിയഭേദഗതിയില്‍ വന്നേക്കും.അതോടൊപ്പം ആരെങ്കിലും മതംമാറാന്‍ ആഗ്രഹിക്കുന്നെങ്കില്‍ രണ്ടുമാസം മുന്‍പ് അവര്‍ അക്കാര്യം പ്രാദേശികഅധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയേക്കാം.