ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുംആഭ്യന്തരമന്ത്രി അമിത് ഷാ യുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 11 നാണ്ആഭ്യന്തര മന്ത്രി അമിത് ഷാ യുമായുള്ള കൂടിക്കാഴ്ച. നാളെ രാവിലെ 10 മണിക്കാണ്പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
മുണ്ടക്കൈ- ചൂരല്‍മല പ്രത്യേക സാമ്പത്തിക പാക്കേജ്, ദേശീയപാത വികസനം, കേരളത്തിന്എയിംസ് തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായും കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
