ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ജാതി, പ്രദേശം, ഭാഷ എന്നിവയുടെ പേരിൽ വിഭജിക്കുന്ന ഘടകങ്ങൾ എന്നും പുതിയ ജിന്നമാരെ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

author-image
Devina
New Update
yogi adhithyanath

ലഖ്‌നൗ: ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

 ഖൊരക്പൂർ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

വന്ദേമാതരത്തെ എതിർക്കുന്നതിൽ അർഥമില്ല. അതിനെ എതിർത്തതാണ് ഇന്ത്യാ വിഭജനത്തിന് കാരണമായതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

'ദേശീയ ഗീതമായ വന്ദേമാതരത്തോട് ആദരവ് ഉണ്ടായിരിക്കണം.

 ഉത്തർപ്രദേശിലെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അത് ആലപിക്കുന്നത് നിർബന്ധമാക്കും- യോഗി ആദിത്യനാഥ് പറഞ്ഞു.

 ജാതി, പ്രദേശം, ഭാഷ എന്നിവയുടെ പേരിൽ വിഭജിക്കുന്ന ഘടകങ്ങൾ എന്നും പുതിയ ജിന്നമാരെ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.