child seriously injured due to burns during thalapathy vijays birthday celebration
ചെന്നൈ: നടൻ വിജയിയുടെ 50-ാം പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്.പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ ആരാധകർ സംഘടിപ്പിച്ച പരിപാടിയിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്.
സ്റ്റേജിൽ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കൈയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു.കുട്ടിക്ക് പുറമേ സ്റ്റേജിൽ നിന്ന ഒരാൾക്കും പൊള്ളലേറ്റിട്ടുണ്ട്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് വിവിധയിടങ്ങളിൽ ആരാധകർ സംഘടിപ്പിച്ചിരിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
