ചിൽഡ്രൻസ് ക്ലബ് നവിമുംബയും എഗോൺ ഷിപ്പിങ്ങും സംയുക്തമായി സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനങ്ങൾക്ക് ഉപകാരപ്രദമായതും ജനഹൃദയങ്ങളെ സ്പർശിക്കുന്നതുമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയാണ് ചിൽഡ്രൻസ് ക്ലബ് -നവിമുംബൈ.

author-image
Honey V G
Updated On
New Update
mumbai

നവിമുംബൈ:ചിൽഡ്രൻസ് ക്ലബ് നവിമുംബയും പ്രശസ്ത ലോജിസ്റ്റിക്സ് സ്ഥാപനമായ എഗോൺ ഷിപ്പിങ്ങും സംയുക്തമായി സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പ് മാർച്ച്‌ 23 ന് സംഘടിപ്പിക്കുന്നു ഞായറാഴ്ച ഉൾവെ സെക്ടർ 2 ലെ ലിറ്റിൽ സ്റ്റെപ് പ്രീസ്കൂളിലാണ് ക്യാമ്പ്. തിരക്കു പിടിച്ച നഗര ജീവിതത്തിൽ നാം പരിശോധനയ്ക്ക് വിധേയമാക്കാൻ മടിക്കുകയോ മറന്നുപോകുകയോ ചെയ്യുന്ന പലതും പിന്നീട് നമ്മുടെ ജീവന് തന്നെ ഭീഷണിയാകും വിധം രോഗങ്ങളായി മാറാറുണ്ട്. അത്തരത്തിൽ ഇന്ന് സ്ത്രീകളിൽ വളരെ വ്യാപകമായി കണ്ടു വരുന്ന ഒന്നാണ് സ്തനാർബുദം. എന്നാൽ ഇത് പ്രാരംഭദിശയിൽ തന്നെ തിരിച്ചറിയാൻ സാധിച്ചാൽ പൂർണ്ണമായും ചികിൽസിച്ചു ഭേദപ്പെടുത്താൻ സാധിക്കുന്നതുമാണ്. പുറമേ 2000 രൂപയിലധികം ചിലവ് വരുന്ന തെർമ്മൽ മാമോഗ്രാഫി ടെസ്റ്റ്‌ ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് സൗജന്യമായ് ചെയ്തുകൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനങ്ങൾക്ക് ഉപകാരപ്രദമായതും ജനഹൃദയങ്ങളെ സ്പർശിക്കുന്നതുമായ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന കൂട്ടായ്മയാണ് ചിൽഡ്രൻസ് ക്ലബ് -നവിമുംബൈ.

Mumbai City