ഇന്ത്യാ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഷിഗാറ്റ്സെ, 12,408 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങള്‍ പ്രകാരം ഒരു കെജെ-500 എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ എയര്‍ക്രാഫ്റ്റും ദൃശ്യമാണ്.

author-image
Rajesh T L
New Update
china

China's Most Advanced Stealth Fighters Deployed 150 Km From Sikkim

Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യയുടെ അതിര്‍ത്തിക്കടുത്ത് ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്. മേയ് 27ന് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലത്തിലാണ് അത്യാധുനിക ജെ 20 സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്.

സിക്കിമിനോട് ചേര്‍ന്നുള്ള ഷിഗാറ്റ്സെയിലെ വിമാനത്താവളത്തിലാണ് ആറ് ചൈനീസ് ജെ 20 സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ കണ്ടെത്തിയത്. ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ്സെയില്‍ സൈനിക, സിവിലിയന്‍ വിമാനത്താവളത്തിലെ ഫ്‌ളൈറ്റ് ലൈനിലാണ് ആറ് ഫൈറ്ററുകളുടെയും സാന്നിധ്യം ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഷിഗാറ്റ്സെ, 12,408 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചിത്രങ്ങള്‍ പ്രകാരം ഒരു കെജെ-500 എയര്‍ബോണ്‍ ഏര്‍ലി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ എയര്‍ക്രാഫ്റ്റും ദൃശ്യമാണ്.

china